ad
Deshabhimani

പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ അന്തരിച്ചു

nathali french actress

Photo Credit|AFP

വെബ് ഡെസ്ക്

Published on Apr 19, 2026, 12:43 PM | 1 min read

പാരീസ്: ലോകപ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ (77) അന്തരിച്ചു. മസ്തിഷ്കത്തിലെ ന്യൂറോണുകളെ ബാധിക്കുന്ന രോഗാവസ്ഥയെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഫ്രഞ്ച് സിനിമയിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ സെസാർ അവാർഡ് നാലു തവണ നേടിയ നതാലി ദീർഘകാലമായി രോഗബാധിതയായിരുന്നു.


നാല് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അഭിനയജീവിതത്തിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ നതാലി സിനിമാപ്രേമികളുടെ മനംകവർന്നു. മികച്ച നടിക്കുള്ള സെസാർ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട്. ഫ്രഞ്ച് സിനിമയിലെ സുവർണ്ണ കാലഘട്ടത്തിന്റെ ഭാഗമായിരുന്ന അവർ ആഗോളതലത്തിൽ ശ്രദ്ധേയമായ പല ചിത്രങ്ങളിലും വേഷമിട്ടു.


ഫ്രഞ്ച് സിനിമകൾക്ക് പുറമെ ഹോളിവുഡിലും നതാലി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്റ്റീവൻ സ്പീൽബർഗ് സംവിധാനം ചെയ്ത 'ക്യാച്ച് മി ഇഫ് യു കാൻ' എന്ന ചിത്രത്തിൽ ലിയോനാർഡോ ഡികാപ്രിയോയുടെ കഥാപാത്രത്തിന്റെ അമ്മയായി നതാലി നടത്തിയ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home