ad
Deshabhimani

മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് സനൽകുമാർ അന്തരിച്ചു

obit

സനൽകുമാർ

വെബ് ഡെസ്ക്

Published on Jan 11, 2026, 09:38 PM | 1 min read

കുവൈത്ത് സിറ്റി: മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് സനൽകുമാർ (50) അന്തരിച്ചു. എറണാകുളം ജില്ലയിൽ പെരുമ്പാവൂർ – വളയഞ്ചിറങ്കര സ്വദേശിയാണ്.


മലയാളം മിഷന്റെ ഭാരവാഹി എന്ന നിലയിൽ കുവൈത്തിലെ മിഷൻ പ്രവർത്തനങ്ങളിൽ സജീവമായും നേതൃപരമായും പങ്ക് വഹിച്ചു വരികയായിരുന്നു. കുവൈത്തിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കല കുവത്തിന്റെ മുൻ ഭാരവാഹിയും മുതിർന്ന പ്രവർത്തകനുമായിരുന്നു.


സംസ്‌കാര ചടങ്ങ് തിങ്കൾ പകൽ രണ്ടിന് വളയഞ്ചിറങ്കരയിലെ വീട്ടുവളപ്പിൽ നടക്കും. മലയാളം മിഷനും കല കുവൈത്തും അനുശോചന സന്ദേശം രേഖപ്പെടുത്തി. ഭാര്യ: മീര മക്കൾ: അഭിരാം സനൽകുമാർ, അനാമിക സനൽകുമാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home