Deshabhimani

കോവിഡ്-19: ബഹ്‌റൈനില്‍ പ്രവാസി മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 25, 2020, 12:09 PM | 0 min read

മനാമ: കൊറോണവൈറസ് ബാധിച്ച് ബഹ്‌റൈനില്‍ ഒരു പ്രവാസി കൂടി മരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന 44 കാരനായ പ്രവാസിയാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 
 
ഇതോടെ രാജ്യത്ത് കോവിഡ്-19 നെ തുടര്‍ന്നുള്ള മരണം 14 ആയി. ഇതില്‍ നാലു പേര്‍ പ്രവാസികളാണ്. 
ശനിയാഴ്ച രാത്രി 59 കരനായ പ്രവാസി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 
 
ബഹ്‌റൈനില്‍ ഇതുവരെ 9138 പേര്‍ക്കാണ് കൊറോണവൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 4587 പേര്‍ക്ക് രോഗം ഭേദമായി. 4537 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഏഴു പേരുടെ നില ഗുരുതരമാണ്. 
 
2,81,204 പേര്‍ക്ക് ഇതുവരെ കോവിഡ് പരിശോധന നടത്തിയതായും മന്ത്രാലയം അറിയിച്ചു. 
 


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home