ad
Deshabhimani

ഉത്രയെ കടിച്ച പാമ്പിനെ പോസ്‌റ്റ്‌ മോർട്ടം ചെയ്യും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 26, 2020, 11:37 AM | 0 min read

കൊല്ലം> കൊല്ലം അഞ്ചലിൽ ഭർത്താവ്‌ കൊലപ്പെടുത്തിയ  ഉത്രയെ കടിച്ച പാമ്പിനെ പോസ്‌റ്റ്‌ മോർട്ടംചെയ്യും. അതിനായി കുഴിച്ചിട്ട പാമ്പിനെ  പുറത്തെടുക്കും. ഉറങ്ങി കിടക്കുമ്പോൾ  ഉത്രയെ ഭർത്താവ്‌ സൂരജ്‌ കരിമൂർഖനെ  കൊണ്ട്‌ കടിപ്പിച്ച്‌ കൊന്നകേസിലാണ്‌ അപൂർവ്വമായ നടപടി. കേസിൽ ദൃക്‌സാക്ഷികൾ ഇല്ലാത്തതിനാലാണ്‌ കൂടുതൽ ശാസ്‌ത്രീയമായ നടപടികളിലേക്ക്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണ സംഘം നീങ്ങുന്നത്‌. ഉത്രയുടെ വീട്ടിൽവെച്ചാണ്‌ പാമ്പിനെ കൊണ്ട്‌ കടിപ്പിച്ചുകൊന്നത്‌.

അതേസമയം കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കാനും സാധ്യതയുണ്ട്‌.  സൂരജിന്റെ വീട്ടുകാർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന്‌ ഉത്രയുടെ വീട്ടുകാർ ആരോപിച്ചിട്ടുണ്ട്‌.

ഉത്രക്ക്‌  ആദ്യം പാമ്പുകടിയേറ്റ സൂരജിന്റെ വീട്ടിലും പണം വാങ്ങി സൂരജ്‌ പാമ്പുകളെ വാങ്ങിയ ഇടങ്ങളിലും ക്രൈംബ്രാഞ്ച്‌ തെളിവെടുപ്പ്‌ നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home