മികച്ച പരിഭാഷക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെഎസ് വെങ്കിടാചലത്തിന്

ന്യൂഡല്‍ഹി > മികച്ച മലയാള പരിഭാഷക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം എഴുത്തുകാരനും വിവര്‍ത്തകനുമായ കെഎസ് വെങ്കിടാചലത്തിന്.'അഗ്രഹാരത്തിലെ പൂച്ച'എന്ന കഥാ സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. തമിഴ് സാഹിത്യകാരന്‍ ജയകാന്തന്റെ കഥാസമാഹാരം പരിഭാഷപ്പെടുത്തിയതിനാണ് പുരസ്‌കാരം.
ജയകാന്തന്റെ ഹരഹരശങ്കര, ഓ.... അമേരിക്ക, മുളങ്കാട്ടിലെ നിലാവ്, ഒരു വീട്ടില്‍ സംഭവിക്കുന്നത്, ഒരു കവിത നിയമം തെറ്റിക്കുന്നു, നീര്‍ച്ചാലിലെ മീനുകള്‍, അഴഗിയ പെരിയവന്റെ മീനാക്ഷി, നീരോട്ടം തുടങ്ങിയ തമിഴ് കൃതികളും വെങ്കിടാചലം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് ബാങ്കില്‍ ഉദ്യോഗസ്ഥനാണ്.











0 comments