ad
Deshabhimani

കുവൈറ്റിൽ മലയാളി നഴ്‌സ്‌ കോവിഡ് ബാധിച്ച് മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 14, 2020, 09:23 AM | 0 min read


കുവൈറ്റ്‌ സിറ്റി> കുവൈത്തിൽ കൊറോണ വൈറസ്‌ ബാധിച്ച്‌ ചികിൽസയിലായിരുന്ന മലയാളി നഴ്സ്‌ മരിച്ചു . തിരുവല്ല മഞ്ചാട്‌ സ്വദേശി പാറക്ക മണ്ണിൽ ആനി മാത്യുവാണ്‌  മരണമടഞ്ഞത്‌. ഇവർ ജാബിർ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ജാബിരിയ ബ്ലെഡ്ഡ്‌ ബേങ്കിൽ നഴ്സ്‌ ആയി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. 

ഇക്കഴിഞ്ഞ ഫെബ്രുവരി 27 നാണു നാട്ടിൽ നിന്നും തിരിച്ചെത്തിയത്‌. നേരത്തെകുവൈത്തിൽ ഉണ്ടായിരുന്ന  ഭർത്താവ്‌ മാത്യു അസുഖ ബാധിതനായി ഒരു വർഷമായി നാട്ടിൽ ചികിൽസയിൽ കഴിയുകയാണ്‌. മക്കൾ നിബിൻ, ഡോ നിമ്മി , നിഥിൻ. മൃതദേഹം കോവിഡ്‌ പ്രോട്ടോ കോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home