ad
Deshabhimani

പള്ളി ആക്രമണം:
പ്രതികൾ അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 12, 2021, 01:22 AM | 0 min read

 പത്തനാട് 

കങ്ങഴ മേഖലയിലെ മുസ്ലിം പള്ളികൾക്കു നേരേയും, പെട്രോൾ പമ്പിലും ആക്രമണങ്ങൾ നടത്തിയ സംഭവത്തിൽ നാലു പേരെ കറുകച്ചാൽ പൊലീസ് അറസ്റ്റ്‌ ചെയ്തു. നിരവധി കേസുകളിലെ പ്രതികളായ  കങ്ങഴ  കൊറ്റൻചിറ അബിൻ(23), വാഴൂർ ചാമംപതാൽ ഇടയകുളത്ത് വിമൽ (21), ചാമംപതാൽ കൊങ്ങണാമണ്ണിൽ ജഗന്നാഥൻ(22), സൗത്ത്പാമ്പാടി കയത്തുങ്കൽ പാറപ്പറമ്പിൽ ചിന്തു രാമകൃഷ്ണൻ(26) എന്നിവരയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കങ്ങഴ പുതൂർപള്ളി മുസ്ലിം ജമാ അത്തിന്റെ കീഴിലുള്ള  ചാരംപറമ്പ്, ഇടയിരിക്കപ്പുഴ നമസ്‌കാര പള്ളികൾക്ക് നേരെയാണ് കല്ലെറിഞ്ഞത്. പാതിപ്പലം ഭാഗത്ത് ചില വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. 
വെള്ളിയാഴ്ച രാത്രി പത്തോടെ അബിൻ, ജഗനാഥൻ, വിമൽ എന്നിവരാണ് പള്ളികൾ ആക്രമിച്ചത്. പെട്രോൾ പമ്പിൽ ആക്രമണം നടന്നത് വ്യാഴാഴ്‌ചയാണ്. രാവിലെ 7.30 ഓടെ കറുകച്ചാൽ - മണിമല റോഡിൽ പത്തനാട് ദേവസ്വം ബോർഡ് സ്കൂളിനു സമീപത്തുള്ള പമ്പിൽ പെട്രോൾ അടിക്കാനെത്തിയ പ്രതികൾ  ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ഇത്കണ്ട് ഓടിയെത്തിയ ഉടമ സ്വരജിത്ത്‌ലാലിന് നേരെ അക്രമികൾ കത്തിവീശി ഭീഷണിപ്പെടുത്തി. 
 
അതിനുശേഷം  അന്നേ ദിവസം പല പ്രാവശ്യം അക്രമികൾ പമ്പിലെത്തി ആക്രമണത്തിന്‌ ശ്രമിച്ചു. അബിൻ, വിമൽ, ചിന്തുരാമകൃഷ്ണൻ എന്നിവരാണ് പമ്പിൽ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home