ad
Deshabhimani

ബൈക്ക് മറിഞ്ഞ് 2 പേർക്കു പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 10, 2020, 12:40 AM | 0 min read

കടയ്ക്കൽ 
നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ എറ്റിൻകടവ് അർത്തിങ്ങൽ സുരേന്ദ്രൻ (61), ചായിക്കോട് തോട്ടുംകര പുത്തൻവീട്ടിൽ കുട്ടപ്പൻ (60) എന്നിവരെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കൽ -ചായിക്കോട്- പുല്ലുപണ റോഡിൽ ചായിക്കോട് ഇറക്കത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. ബൈക്ക് പൂർണമായും തകർന്നു.
 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home