നിർത്തിയിട്ട കാറുകളിൽ കാറിടിച്ച് 2 പേർക്ക് പരിക്ക്

കൂത്തുപറമ്പ്
മാനന്തേരിയിൽ നിർത്തിയിട്ട കാറുകളിൽ മറ്റൊരു കാറിടിച്ച് രണ്ടുപേർക്ക് പരിക്ക്. മൂന്ന് കാറുകളും തകർന്നു. വെള്ളിയാഴ്‌ച ഉച്ചയോടെ സത്രത്തിനടുത്താണ് അപകടം. അമിത വേഗതയിലെത്തിയ കാർ റോഡരികിൽ നിർത്തിയിട്ട കാറുകളിൽ ഇടിക്കുകയായിരുന്നു. ആലച്ചേരിയിലെ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇരുവരും കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മാനന്തേരിയിൽ കോവിഡ് ആന്റിജൻ ടെസ്റ്റ് നടക്കുന്ന കേന്ദ്രത്തിന് മുന്നിലായാണ് അപകടം. സമീപത്തുണ്ടായ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഓടിരക്ഷപ്പെടുകയായിരുന്നു.











0 comments