ad
Deshabhimani

കോവിഡ് രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു;‌ 3 പേർക്ക്‌ പരിക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 03, 2020, 10:59 PM | 0 min read

കൊട്ടാരക്കര
കോവിഡ് രോഗിയുമായി പോയ ആംബുലൻസ് എംസി റോഡിൽ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. റോഡിനു കുറുകെ ചാടിയ തെരുവുനായയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ റോഡരികിലെ കൈവരികൾ തകർത്ത്‌ മറിയുകയായിരുന്നു. 
വാഹനത്തിലുണ്ടായിരുന്ന കടയ്ക്കൽ സ്വദേശിയായ നാൽപ്പതുകാരൻ, കൊട്ടാരക്കര സ്വദേശിയായ നേഴ്സ് ആദർശ് (25), ഡ്രൈവർ തിരുവനന്തപുരം സ്വദേശി സുൾഫിക്കർ (31) എന്നിവർക്കാണ്‌ പരിക്കേറ്റത്‌.   
കടയ്ക്കലിൽനിന്ന്‌ ജില്ലാ ആശുപത്രിയിലേക്ക് കോവിഡ് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ്‌ തിങ്കളാഴ്‌ച വൈകിട്ട്‌ 5.30ന്‌ പനവേലിയിലാണ്‌ അപകടത്തിൽപ്പെട്ടത്‌.
കൊട്ടാരക്കരയിൽനിന്ന്‌ മറ്റൊരു ആംബുലൻസ് എത്തി മൂന്നുപേരെയും താലൂക്കാശുപത്രിയിൽ എത്തിച്ചു. കോവിഡ് രോഗിയെ പിന്നീട് കൊല്ലം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കു മാറ്റി.കടയ്ക്കൽ അയിരക്കുഴിയിൽ കോവിഡ് സ്ഥിരീകരിച്ച മൂന്നുപേരെ വാളകത്തെ പ്രഥമ ചികിത്സാകേന്ദ്രത്തിൽ എത്തിച്ചിരുന്നു. ഇതിൽ ഒരാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ കൊണ്ടുപോകുന്നതിനിടെയാണ്‌ അപകടം..
പടം 
എംസി റോഡിൽ പനവേലിൽ കോവിഡ്‌ രോഗിയുമായി പോയ ആംബുലൻസ്‌ മറിഞ്ഞനിലയിൽ


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home