ad
Deshabhimani

കുവൈത്തിൽ മലയാളി നഴ്​സ്​ കോവിഡ്​ ബാധിച്ച്​ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 25, 2020, 03:17 PM | 0 min read

കുവൈറ്റ്‌ സിറ്റി> കോവിഡ് ബാധിച്ച്‌ ചികിത്‌സയിലിരുന്ന മലയാളി നേഴ്സ് കുവൈത്തിൽ മരണപ്പെട്ടു. പത്തനംതിട്ട മലയാളപ്പുഴ സ്വദേശി ഏരംപുതുക്കുളത്തു വീട്ടിൽ അന്നമ്മ ചാക്കോ ( 59 ) ആണ് മുബാറക് ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടത്.

അൽ ഷാബ്‌ മെഡിക്കൽ സെന്ററിലെ ഹെഡ്‌ നഴ്സ്‌ ആയ ഇവർ കഴിഞ്ഞ 3 ദിവസമായി കൊറോണ ബാധയെ തുടർന്ന് മുബാറക്ക്‌ അൽ കബീർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പരേതനായ പി.ടി ചാക്കോയാണ്‌ ഭർത്താവ്‌. സാറ ടെൺസൺ, തോമസ്‌ ജേക്കബ് എന്നിവർ മക്കളാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home