ad
Deshabhimani

VIDEO - വിശന്നിരിക്കുന്ന കുരങ്ങന്മാർക്കും ഭക്ഷണമെത്തിച്ച് ഡിവൈഎഫ്‌ഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 08, 2020, 02:45 PM | 0 min read


ശാസ്താംകോട്ട > ലോക്ക്ഡൗൺ മൂലം വിശന്നിരിക്കുന്ന കുരങ്ങന്മാർക്കും ഭക്ഷണം എത്തിച്ച് നൽകി ഡിവൈഎഫ്‌ഐയുടെ മാതൃക. ശാസ്താംകോട്ടയിലെ കുരങ്ങന്മാർക്കാണ് ഒരു ദിവസം പോലും മുടങ്ങാതെ യുവാക്കൾ ഭക്ഷണമെത്തിച്ച് നൽകുന്നത്.

ഡിവൈഎഫ്‌ഐ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ എല്ലാ മേഖലാ കമ്മിറ്റികളും ഊഴമനുസരിച്ച് എല്ലാ ദിവസം ഭക്ഷണം നൽകിവരുന്നു. ശാരീരിക അകലം പാലിച്ചാണ് കുരങ്ങന്മാരെ ഇരുത്തി ഭക്ഷണം നൽകുന്നത്. പഴം-പയർ വർഗങ്ങളടങ്ങുന്ന ഭക്ഷണം ഒരുക്കാൻ ഒരു ദിവസം ആയിരത്തോളം രൂപ വരുന്നുണ്ട്.

ക്ഷേത്രങ്ങളുൾപ്പെടെ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഭക്ഷണം ലഭിച്ചിരുന്ന കുരങ്ങന്മാർ പട്ടിണിയാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home