സവാള ലോറി മറിഞ്ഞ് 3 പേർക്ക് പരിക്ക്; ഒരാൾക്ക് കോവിഡ്

അമ്പലപ്പുഴ> സവാള കയറ്റി വന്ന ലോറി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. നാസിക്കിൽ നിന്നും തിരുവനന്തപുരം മാർക്കറ്റിലേക്ക് സവാള കയറ്റി പോകുകയായിരുന്ന ലോറിയുടമക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ദേശീയപാതയിൽ വളഞ്ഞവഴി എസ് എൻ കവലക്ക് സമീപം ശനിയാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അപകടം.
ലോറിയിൽ ഉണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. ഇവരെ നാട്ടുകാർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
നാസിക്കിൽ സ്ഥിരതാമസമാക്കിയ മലയാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോറി ഡ്രെെവർ സുബ്രഹ്മണ്യം, ക്ലീനർ സുമേഷ് എന്നീ ബംഗളൂർ സ്വദേശികളെ ക്വാറൻൈനിൽ പ്രവേശിപ്പിച്ചു.










0 comments