ad
Deshabhimani

"സംരംഭക സഭ' ജില്ലാതല ഉദ്ഘാടനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 14, 2024, 12:28 AM | 0 min read

തൃശൂർ 
വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയുടെ ഭാ​ഗമായി പഞ്ചായത്തുകളിൽ രൂപീകരിച്ച സംരംഭങ്ങളുടെയും പദ്ധതിക്ക് മുമ്പ് ആരംഭിച്ച സംരംഭങ്ങളുടെയും പ്രതിനിധികളുടെ യോ​ഗം ‘സംരംഭക സഭ’യുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു. വ്യവസായ കേന്ദ്രം മാനേജർ എസ് ഷീബ അധ്യക്ഷയായി. യു ആർ പ്രദീപ് എംഎൽഎ മുഖ്യാതിഥിയായി. 
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അഷ്റഫ്, സി ടി ​ഗിരിജ, സബ് കലക്ടർ അഖിൽ വി മേനോൻ, തദ്ദേശ വകുപ്പ് ജോയിന്റ് സെക്രട്ടറി സാജു സെബാസ്റ്റ്യൻ, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ലിനോ ജോർജ്, ലീഡ് ബാങ്ക് മാനേജർ മോഹന ചന്ദ്രൻ, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ എൻ റഷീദ് എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home