ad
Deshabhimani

3 തദ്ദേശ വാർഡിൽ ഇന്ന്‌ വിധിയെഴുതും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 11:52 PM | 0 min read

തൃശൂർ
ജില്ലയിലെ മൂന്ന്‌ തദ്ദേശഭരണ വാർഡുകളിൽ ചൊവ്വാഴ്‌ച ഉപതെരഞ്ഞെടുപ്പ്‌ നടക്കും. നാട്ടിക പഞ്ചായത്തിലെ ഒമ്പതാം വാർഡ്‌, ചൊവ്വന്നൂർ പഞ്ചായത്തിലെ പൂശപ്പിള്ളി മൂന്നാം വാർഡ്, കൊടുങ്ങല്ലൂർ നഗരസഭയിലെ മസ്ജിദ് വാർഡ്‌ എന്നിവിടങ്ങളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌. ബുധനാഴ്‌ചയാണ്‌ വോട്ടെണ്ണൽ . 
നാട്ടികയിൽ വി ശ്രീകുമാറാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. എൽഡിഎഫിലെ കെ ബി ഷൺമുഖൻ അന്തരിച്ചതിനെത്തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌. പി വിനു (യുഡിഎഫ്), ജ്യോതി ദാസ് (ബിജെപി) എന്നിവരാണ്‌ മറ്റ്‌ സ്ഥാനാർഥികൾ. ആകെ വോട്ടർമാർ 1516. 
ചൊവ്വന്നൂർ പഞ്ചായത്തിലെ പൂശപ്പിള്ളി മൂന്നാം വാർഡിൽ കെ കെ ആഷിക്കാണ്‌ എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിലെ സി കെ ജോൺ അന്തരിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. സെബി മണ്ടുംപാൽ (യുഡിഎഫ്), സുമേഷ് കളരിക്കൽ  (ബിജെപി)എന്നിവരാണ്‌ മറ്റ്‌ സ്ഥാനാർഥികൾ. ആകെ വോട്ടർമാർ 1029. 
കൊടുങ്ങല്ലൂർ നഗരസഭയിലെ മസ്ജിദ് വാർഡിൽ ജി എസ് സുരേഷാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. ബിജെപിയിലെ ടി ഡി വെങ്കിടേശ്വരൻ രാജിവച്ചതിനെ ത്തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്. പി യു സുരേഷ്‌കുമാർ (യുഡിഎഫ്‌), ഗീതാ റാണി (ബിജെപി) എന്നിവരാണ്‌ മറ്റ്‌ സ്ഥാനാർഥികൾ. ആകെ വോട്ടർമാർ 831.


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home