ad
Deshabhimani

ഇന്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്‌ തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 12:22 AM | 0 min read

തൃശൂർ
ചെസ് തൃശൂർ സംഘടിപ്പിച്ച   ജില്ലാ ഇന്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്‌ മത്സരങ്ങൾ തുടങ്ങി.  പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആറു വയസ്സുകാരി പാർവണയ്‌ക്കെതിരെ ആദ്യ കരുനീക്കം നടത്തിയായിരുന്നു  ഉദ്ഘാടനം. ചെസ് തൃശൂർ രക്ഷാധികാരി അജിത്ത് കുമാർ രാജ അധ്യക്ഷനായി. 
ചെസ് ഒളിമ്പ്യൻ പ്രൊഫ. എൻ ആർ അനിൽകുമാർ, ദേശീയ ചെസ് താരങ്ങളായ കെ എസ്  പ്രീത, കെ കെ മണികണ്ഠൻ, പി  എ അലി, ജോ പറപ്പള്ളി എന്നിവർ  സംസാരിച്ചു.  116 സ്കൂളുകളിൽ നിന്നും 664 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ച ഹയർ സെക്കൻഡറി, ഹൈസ്കൂൾ, എൽപി എന്നീ വിഭാഗങ്ങൾക്കായിരുന്നു മത്സരം. യുപി വിഭാഗങ്ങളുടെ   മത്സരങ്ങൾ ഞായറാഴ്ച നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമാണ് മത്സരം.


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home