Deshabhimani

ദേശീയ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്‌: റെക്കോഡിട്ട് സുഫ്ന ജാസ്മിന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2024, 12:27 AM | 0 min read

തൃശൂർ
ഹിമാചലിൽ നടക്കുന്ന ദേശീയ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സീനിയർ വനിതകളുടെ 45 കിലോ​ വിഭാ​ഗത്തിൽ റെക്കോഡിട്ട് സ്വർണം നേടി തൃശൂർ സ്വദേശിനി സുഫ്ന ജാസ്മിൻ. 
സ്നാച്ചിൽ 76 കിലോയും ടോട്ടലിൽ 169 കിലോയും ഉയർത്തിയാണ് നേട്ടം. കേരള സ്പോർട്സ് കൗൺസിൽ കോച്ച് ചിത്ര ചന്ദ്രമോഹന്റെ കീഴിൽ  ജില്ലാ സ്പോർട്സ് കൗൺസിൽ വെയിറ്റ് ലിഫ്റ്റിങ് ഹാളിലാണ് പരിശീലനം നേടുന്നത്. വരന്തരപ്പിള്ളി പരവരാകത്ത് വീട്ടിൽ സലിം–-ഖദീജ ദമ്പതികളുടെ മകളാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ് സുഫ്ന ജാസ്മിൻ.


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home