ad
Deshabhimani

ഓട്ടോ, ലൈറ്റ് മോട്ടോർ ഡ്രൈവർമാരുടെ 
മാർച്ച് ഇന്ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2024, 12:10 AM | 0 min read

തൃശൂർ 
ക്ഷേമനിധി ഓഫീസിലെ സർവറിന്റെ തകരാർ പരിഹരിക്കുക , ക്ഷേമനിധി അപേക്ഷയിൻമേലുള്ള കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ ആൻഡ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച മോട്ടോർ വാഹന തൊഴിലാളികൾ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ച് നടത്തും. തൃശൂർ ഹൈറോഡിലെ  ക്ഷേമനിധി ഓഫീസിലേക്ക് രാവിലെ 9. 30ന് നടത്തുന്ന മാർച്ച് സിഐടിയു കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം പി കെ ഷാജൻ ഉദ്ഘാടനം ചെയ്യും. ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുക , മോട്ടോർ തൊഴിലാളികൾക്ക് ഉത്സവബത്ത അനുവദിക്കുക , ജില്ലാ ഉപദേശക സമിതിയിലെ തൊഴിലാളി പ്രതിനിധികളായ തൊഴിലാളികൾക്ക് യാത്രാ  അലവൻസ് അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് മാർച്ച് ധർണയും സംഘടിപ്പിച്ചിരിക്കുന്നത് . തൃശൂർ അഞ്ചുവിളക്ക് പരിസരത്തു നിന്നും രാവിലെ 9 30 ന് മാർച്ച് ആരംഭിക്കും.


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home