ad
Deshabhimani

ചാലക്കുടി പുഴയില്‍ കാട്ടാനയുടെ ജഡം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 11:33 PM | 0 min read

ചാലക്കുടി
ചാലക്കുടിപുഴയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി ഡിവിഷനിൽ ടിഎസ്ആർ ഫാക്ടറിക്ക് സമീപം പുഴയരികിലാണ് കാട്ടുകൊമ്പന്റെ ജഡം കണ്ടത്. മഴവെള്ളപ്പാച്ചലിൽ ഒഴുകി വന്നതാണെന്ന്‌ കരുതുന്നു. കഴിഞ്ഞ ദിവസം വാഴച്ചാൽ ഇരുമ്പുപാലത്തിനടിയിലൂടെ ഒരു കാട്ടാന ഒഴുകി പോയതായി പ്രദേശവാസികൾ പറഞ്ഞു. ആ ആനയായിരിക്കാം ഇതെന്നാണ് നിഗമനം. നാട്ടുകാരാണ് ആനയുടെ ജഡം കണ്ടത്. വനപാലകരെത്തി മേൽനടപടികൾ സ്വീകരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home