നെടുമങ്ങാട‌് ഗവ.പോളിയിൽ മുണ്ടുടുത്ത വിദ്യാർഥികളെ പുറത്താക്കി

നെടുമങ്ങാട്
മുണ്ടുടുത്തു ക്ലാസില്‍ വന്നതിന് വിദ്യാര്‍ഥികളെ സ്കൂളില്‍നിന്ന‌് പുറത്താക്കി. ഇത് ചോദ്യംചെയ്ത എസ്എഫ്ഐ പ്രവര്‍ത്തകർക്കെതിരെയും നടപടി. നെടുമങ്ങാട് ഗവ.പോളി ടെക്നിക്കിലാണ് സംഭവം. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളില്‍ ചിലരാണ് തിങ്കളാഴ്ച ക്ലാസില്‍ മുണ്ടുടുത്തു വന്നത്. തിങ്കളാഴ്ച യൂണിഫോം ധരിക്കൽ നിര്‍ബന്ധമില്ലായിരുന്നു. എന്നിട്ടും വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ പുറത്താക്കി. ഇതില്‍ പ്രതിഷേധിച്ചാണ് പ്രിന്‍സിപ്പലിനെ കാണാന്‍ ചെന്നത്.
മറുപടിയ്ക്കുപോലും നില്‍ക്കാതെ പ്രിന്‍സിപ്പല്‍ അവരെയും പുറത്താക്കുകയായിരുന്നു. ഇതിനെതിരെ ചൊവ്വാഴ‌്ച പോളിയില്‍ മുണ്ടുടുക്കല്‍ സമരം നടത്തുമെന്ന് എസ്എഫ്ഐ നെടുമങ്ങാട് ഏരിയ കമ്മിറ്റി അറിയിച്ചു.










0 comments