ad
Deshabhimani

വന്തിതയ വന്തിതെ.. വേളാ മീന് വന്തിത്തെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2024, 02:38 AM | 0 min read

കോവളം
""വന്തിതയ വന്തിതെ..വേളാ മീന് വന്തിത്തെ... എയ്‌ലസാമേ എയ്‌ലസ...''–- പാട്ട്‌ തുടങ്ങിയതും സദസ്സ്‌ ഒന്നാകെ ഏറ്റുപാടി. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചൊവ്വാഴ്‌ച സംഘടിപ്പിച്ച മത്സ്യതൊഴിലാളി സംഗമത്തിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന കടൽപ്പാട്ടുകളുടെ അവതരണം ആവേശമായി. വാമൊഴിയായി കൈമാറിവന്നതാണ്‌ ഈ കടൽപ്പാട്ടുകളിൽ പലതും. കട്ടമരപാട്ട്, മീൻ പാട്ട് തുടങ്ങി നിരവധിയായ കടൽപ്പാട്ടുകളുണ്ട്‌. 
കവി വിനോദ് വൈശാഖിയുടെ നേതൃത്വത്തിലാണ് കടൽപ്പാട്ട് സംഘം പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. 
സംസ്ഥാന സർക്കാരിന്റെ കേരളീയം വേദിയിലടക്കം ഇവർ പാട്ടുകൾ അവതരിപ്പിച്ചിരുന്നു. കടൽ മിഴി പരിപാടിയിലും ഇവർ പങ്കെടുക്കുന്നുണ്ട്. ജെയിംസ്, ക്ലീറ്റസ്, വിൻസന്റ്‌, ഗബ്രിയേൽ എന്നിവരാണ് സംഘത്തിലെ പ്രധാന ഗായകർ.
 ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ മത്സ്യത്തൊഴിലാളി സംഗമത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക് ഇവരെ ആദരിച്ചിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home