ad
Deshabhimani

ഇരയിമ്മൻ തമ്പിയെ
അനുസ്മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 05, 2024, 01:14 AM | 0 min read

തിരുവനന്തപുരം

ഇരയിമ്മൻ തമ്പി ചാരിറ്റബിൾ സൊസൈറ്റി മഹാത്മാഗാന്ധി കോളേജ് മലയാള വിഭാഗവുമായി ചേർന്ന് ഇരയിമ്മൻ തമ്പി അനുസ്മരണം സംഘടിപ്പിച്ചു. കവി പ്രഭാവർമ്മ ഉദ്ഘാടനംചെയ്തു. സരസ്വതി സമ്മാൻ നേടിയ പ്രഭാവർമ്മയെ ചരിത്രകാരൻ ഡോ. ടി പി ശങ്കരൻകുട്ടി നായർ പ്രശസ്തിപത്രം നൽകി ആദരിച്ചു. ഡോ. അജിത് ജി കൃഷ്ണ പൊന്നാട അണിയിച്ചു. ഡോ. ആർ ഐ ആശ അധ്യക്ഷയായി. പ്രതാപ് കിഴക്കേമഠം, എൻ കെ സുനിൽകുമാർ, എം മുരളീധരൻ തമ്പി, ഡോ. ടി അണിമ, ഡോ. പി വി യമുന എന്നിവർ സംസാരിച്ചു. ശ്രീകല ദാസ്, എം വി ശരണ്യ എന്നിവർ ഗാനാർച്ചന നടത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home