ad
Deshabhimani

പത്തനംതിട്ടയിൽ നിന്ന് 
എ സി പ്രീമിയം സര്‍വീസ് ഉടന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 16, 2024, 02:28 AM | 0 min read

പത്തനംതിട്ട 
കെഎസ്ആര്‍ടിസി പത്തനംതിട്ട ഡിപ്പോയുടെ വികസന പ്രവര്‍ത്തനം  വേ​ഗത്തിലാക്കാനും കൂടുതല്‍ സര്‍വീസുകള്‍ ഡിപ്പോയില്‍ നിന്ന് തുടങ്ങാനും തീരുമാനം. പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് എ സി  സര്‍വീസും ഉടന്‍ ആരംഭിക്കും.  ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റേയും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോ​ഗത്തിലാണ് തീരുമാനം.  
ഡിപ്പോയുമായി ബന്ധപ്പെട്ട  വിഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍  മന്ത്രി വീണാ ജോര്‍ജിന്റെ  ആവശ്യപ്രകാരമാണ് നിയമസഭയില്‍ മന്ത്രിയുടെ ചേംബറില്‍ അടിയന്തര യോഗം ചേര്‍ന്നത്. പത്തനംതിട്ട–- കോയമ്പത്തൂര്‍ ലോ ഫ്ളോർ എ സി ബസിന് പകരം പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് എ സി സര്‍വീസുകള്‍ ആരംഭിക്കും. പത്തനംതിട്ട–-മംഗലാപുരം സൂപ്പര്‍ ഡീലക്‌സ് സര്‍വീസ് മൂകാംബികയിലേക്ക്  നീട്ടുന്നതും പരി​ഗണിക്കും. മുണ്ടക്കയം–-പുനലൂര്‍ റൂട്ടില്‍ മിനി ബസുകള്‍ ലഭിക്കുന്ന മുറയ്ക്ക് സര്‍വീസ് തുടങ്ങും. പത്തനംതിട്ട –-അങ്ങാടിക്കല്‍–- തിരുവനന്തപുരം മെഡിക്കല്‍ കോളേജ് റൂട്ടിലും ഉടന്‍ സര്‍വീസ് ആരംഭിക്കും.  
പത്തനംതിട്ടയില്‍ നിന്ന് ചികിത്സയുടെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്  പോകുന്നവര്‍ക്ക് ഇത്‌ ഏറെ പ്രയോജനം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. പത്തനംതിട്ട കെഎസ്ആര്‍ടിസി യൂണിറ്റില്‍ ഡ്രൈവര്‍, മെക്കാനിക്ക്, സൂപ്രണ്ട് തുടങ്ങി കുറവുള്ള വിഭാഗം ജീവനക്കാരെ  കൂടുതല്‍ നിയോഗിക്കും. എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് മുഖേന അധിക ഡ്രൈവര്‍മാരെ നിയമിക്കാനും  ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി.  കെഎസ്ആര്‍ടിസി ഗാരേജിന്റെ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍  ഗതാഗത  മന്ത്രി നേരിട്ട് പത്തനംതിട്ടയില്‍ എത്തും. 
ബസ് ടെര്‍മിനല്‍ -കം- ഷോപ്പിങ്  കോംപ്ലക്‌സ് സംബന്ധിച്ച അവസാനഘട്ട സിവില്‍ വര്‍ക്കുകള്‍ അടിയന്തരമായി പരിഹരിച്ച് കടമുറികള്‍ പ്രവര്‍ത്തനക്ഷമമാക്കും. ഫയര്‍ എന്‍ഒസിയ്ക്കുള്ള നടപടികളും  വേഗത്തിലാക്കും. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, കനോപ്പി, ഫയര്‍ ആൻ്‍ഡ്  സേഫ്റ്റി തുടങ്ങിയ അത്യാവശ മാനദണ്ഡങ്ങള്‍ തീര്‍ക്കാന്‍ ഗതാഗത മന്ത്രി നിര്‍ദേശം നല്‍കി. ശബരിമല  തീര്‍ഥാടകര്‍ക്ക്  പ്രയോജനപ്പെടുന്ന തരത്തില്‍ കോംപ്ലക്‌സിന്റെ രണ്ടാം നിലയില്‍ എ സി ഡോര്‍മിറ്ററി സൗകര്യം എംഎല്‍എ ഫണ്ട് വിനിയോഗിച്ച് ചെയ്യും. 
കെഎസ്ആര്‍ടിസി  സിഎംഡി പ്രമോജ് ശങ്കര്‍, പ്രദീപ് കുമാര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (അഡ്മിനിസ്‌ട്രേഷന്‍ & ഓപ്പറേഷന്‍സ്), റോയി ജേക്കബ് (ചീഫ് ട്രാഫിക് ഓഫീസര്‍ -ഇന്‍-ചാര്‍ജ്ജ്), ഉല്ലാസ് ബാബു (കെ സിഫ്റ്റ്), തോമസ് മാത്യു (അസി. ട്രാന്‍. ഓഫീസര്‍), ഷറഫ് മുഹമ്മദ് (എസ്റ്റേറ്റ് ഓഫീസര്‍), ജയിംസ് (ഡിപ്പോ എൻജിനിയര്‍), രാജന്‍ ആചാരി (ഇന്‍സ്‌പെക്ടര്‍, പത്തനംതിട്ട), മനോജ് (ഇന്‍സ്‌പെക്ടര്‍ സോണല്‍ ഓഫീസ്) എന്നിവര്‍ യോ​ഗത്തില്‍ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home