ad
Deshabhimani

തിരുവോണത്തോണി ഇന്ന് ആറന്മുളയിലേക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2024, 02:26 AM | 0 min read

കോഴഞ്ചേരി
ആറന്മുള ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ശനി വൈകിട്ട്‌ ആറന്മുളയിലേക്ക് പുറപ്പെടും. കാട്ടൂർ ഇല്ലത്തുനിന്ന് ശേഖരിച്ച വിഭവങ്ങളുമായാണ് തിരുവോണത്തോണി പുറപ്പെടുക. ആറന്മുളയിൽ നിന്നും വെള്ളിയാഴ്‌ച പുറപ്പെട്ട തിരുവോണത്തോണി വൈകിട്ടോടെ കാട്ടൂരെത്തി. ആറന്മുള ക്ഷേത്രക്കടവിൽ നിന്നും ദക്ഷിണ നൽകിയാണ് തിരുവോണത്തോണിയെ കാട്ടൂരിലേക്ക് യാത്രയാക്കിയത്.
തിരുവോണത്തോണിക്ക് നായകത്വം വഹിക്കാനായി മങ്ങാട്ട് ഭട്ടതിരി ആറന്മുളയിൽ എത്തിയിരുന്നു. കോട്ടയം കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തെ അനൂപ് നാരായണ ഭട്ടതിരിയാണ് ഇക്കുറി യാത്രയിൽ തിരുവോണത്തോണിക്ക് നായകത്വം വഹിക്കുന്നത്. 
തിരുവോണ നാളിൽ പുലർച്ചെയാണ് വിഭവങ്ങളുമായി തോണി ആറൻമുള ക്ഷേത്ര കടവിൽ എത്തുക. 


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home