ad
Deshabhimani

പീച്ചി ഡാം: ഷട്ടറുകള്‍ ഇന്ന് തുറന്നേക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2024, 12:33 AM | 0 min read

തൃശൂർ
ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തരഘട്ടം വരികയാണെങ്കിൽ  വ്യാഴാഴ്ച പീച്ചി ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കും. 
   രണ്ട് ഇഞ്ചിൽ കൂടാത്ത വിധത്തിൽ ഡാമിന്റെ നാല് സ്പിൽവേ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറന്ന്, പരമാവധി എട്ട് ഇഞ്ചുവരെ മാത്രം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കാൻ കലക്ടർ  തൃശൂർ ഇറി​ഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിർദേശം നൽകി.  രാവിലെ എട്ടിനും വൈകിട്ട് അഞ്ചിനും ഇടയിൽ  ആവശ്യമായ മുന്നറിയിപ്പ് നൽകി ഷട്ടറുകൾ തുറക്കാനാണ് നിർദേശം.  
  പ്രിൻസിപ്പൽ അ​ഗ്രികൾച്ചറൽ ഓഫീസറുമായി കൂടിയാലോചിച്ച്, പാടശേഖരങ്ങളിലേക്ക് വെള്ളം കയറി കൃഷിനാശം സംഭവിക്കില്ലെന്ന് ഉറപ്പാക്കിയശേഷമാകും ഷട്ടറുകൾ തുറക്കുക.


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home