ad
Deshabhimani

പന്നിയങ്കര: പ്രദേശവാസികളിൽനിന്ന്‌ 
5 മുതൽ ടോൾപിരിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 11:40 PM | 0 min read

വടക്കഞ്ചേരി
വടക്കഞ്ചേരി–-മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളിൽനിന്ന്‌ ടോൾ പിരിക്കാനൊരുങ്ങി കരാർ കമ്പനി. ഡിസംബർ അഞ്ചുമുതൽ ടോൾ പിരിക്കുമെന്നാണ്‌ അറിയിച്ചത്‌. 2023 മാർച്ച് ഒമ്പതിന്‌ ടോൾപിരിവ് ആരംഭിച്ചെങ്കിലും പ്രദേശവാസികൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. 
വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, വണ്ടാഴി, പുതുക്കോട് പഞ്ചായത്തുകളെയും തൃശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിനെയുമാണ് ടോൾ പിരിവിൽനിന്ന്‌ ഒഴിവാക്കിയത്. ഈ പഞ്ചായത്തിലുള്ളവർ വാഹനത്തിന്റെ ആർസി ബുക്ക് കാണിച്ചാൽ സൗജന്യയാത്ര അനുവദിച്ചിരുന്നു. ഇനി മുതൽ ഈ പഞ്ചായത്തിലുള്ളവർ മാസപാസ്സ് എടുത്ത് യാത്ര ചെയ്യണമെന്നാണ് കരാർ കമ്പനി അധികൃതർ പറയുന്നത്.
മുമ്പും നിരവധിതവണ പ്രദേശവാസികളിൽനിന്ന്‌ ടോൾ പിരിക്കാൻ കരാർ കമ്പനി ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെതുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.

 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home