ശബരിമല പുന:പരിശോധനാ ഹർജികളിൽ 22ന് വാദം നടക്കില്ല

ന്യൂഡൽഹി> ശബരിമല യുവതി പ്രവേശന വിധിക്ക് എതിരായ പുനഃപരിശോധനാ ഹർജികളിൽ ജനുവരി 22 ന് വാദം നടന്നേക്കില്ല.ഭരണഘടന ബെഞ്ചിലെ അംഗം ആയ ജസ്റ്റിസ് ഇന്ദു മൽഹോത്ര മെഡിക്കൽ അവധിയിൽ ആയതിനാലാണ് 22 ന് വാദം നടക്കാത്തത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആണ് ഇക്കാര്യം അറിയിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ റോഹിംഗ്ടണ്‍ നരിമാന്‍, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്ര ചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടന ബഞ്ചിലെ അംഗങ്ങള്‍
ശബരിമലയിൽ സ്‌ത്രീ പ്രവേശനം അനുവദിച്ച സുപ്രീകോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളാണ് 22ന് കേൾക്കാനിരുന്നത്.










0 comments