10 ലക്ഷം ലൈക്ക‌് കടന്ന‌് കേരള പൊലീസ‌് എഫ‌്ബി പേജ‌് ; ഫെയ‌്സ്ബുക്കിന്റെ അംഗീകാരം മുഖ്യമന്ത്രി കൈമാറി

തിരുവനന്തപുരം
നവമാധ്യമങ്ങളിലെ ആരോഗ്യകരമായ ഇടപെടലുകൾക്ക് മികച്ച ഉദാഹരണമാണ് കേരള പൊലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പൊലീസിന്റെ ഫെയ‌്സ്ബുക്ക് പേജ് 10 ലക്ഷം ലൈക്ക‌് നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആധുനികകാലത്ത് ആരോഗ്യകരവും അനാരോഗ്യകരവുമായ ഇടപെടലുകൾക്ക് നവമാധ്യമങ്ങൾ ഉപേയാഗിക്കുന്നുണ്ട്. ഇതിൽ ആരോഗ്യപരമായ ഇടപെടൽ പൊലീസിന് നടത്താനായത് കൂട്ടായ്മയുടെ വിജയമാണ്. അർപ്പണബോധത്തോടെ ചുമതലപ്പെട്ടവർ പ്രവർത്തിച്ചതും ഇതിന് കാരണമായി. സ്തുത്യർഹമായ കൃത്യനിർവഹണത്തിന് നേരത്തെതന്നെ രാജ്യത്തെ പൊലീസ് സേനകളിൽ മികച്ച സ്ഥാനം കേരളത്തിന‌് നേടാനായി. ചടങ്ങിൽ ഫെയ‌്സ്ബുക്ക് ഇന്ത്യ (ട്രസ്റ്റ് ആൻഡ‌് സേഫ്റ്റി) മേധാവി സത്യയാദവ് ഫെയ‌്സ്ബുക്കിന്റെ അംഗീകാരം മുഖ്യമന്ത്രിക്ക‌് കൈമാറി.
പൊലീസ് സോഷ്യൽ മീഡിയ സെൽ അംഗങ്ങളായ കമൽനാഥ്, വി എസ‌് ബിമൽ , പി എസ‌് സന്തോഷ്, ബി ടി അരുൺ എന്നിവർക്ക‌് മുഖ്യമന്ത്രി ഉപഹാരം നൽകി. റെയിൽ സുരക്ഷ സംബന്ധിച്ച ഹ്രസ്വചിത്രങ്ങളുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ‌്റ, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ‌് രമൺ ശ്രീവാസ്തവ, എഡിജിപിമാരായ അനിൽകാന്ത്, മനോജ് എബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു.
ഫെയ‌്സ്ബുക്കിന്റെ അംഗീകാരം മുഖ്യമന്ത്രി കൈമാറി

0 comments