കുറ്റ്യാടിയില്‍ ലീഗ് കേന്ദ്രത്തില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട് > കുറ്റ്യാടിയില്‍ ലീഗ് പ്രവര്‍ത്തകന്റെ വീട്ടില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടി മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്. ലീഗ് കാക്കുനി ശാഖ പ്രസിഡന്റ് സൂപ്പിയുടെ സഹോദരന്‍ തുലാറ്റ് നടയില്‍ പറമ്പത്ത് അബ്ദുള്ളയുടെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. അബ്ദുളളയുടെ മകന്‍ സാലിഹ്(26), മലയില്‍ പറമ്പത്ത് മുനീര്‍(22) എന്നിവരുള്‍പ്പെടെയുള്ള മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്.
സാലിഹിന്റെ രണ്ട് കൈപ്പത്തികളും തകര്‍ന്നു. മുനീറിന്റെ ഒരു കൈപ്പത്തി തകരുകയും ദേഹമാകെ പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുള്ളയുടെ വീട്ടിലെ മുറിയില്‍ ചൊവ്വാഴ്‌ച പുലര്‍ച്ചെ ഒന്നിനായിരുന്നു സ്‌ഫോടനം. അബ്ദുള്ളയുടെ പുരയിടത്തില്‍നിന്ന് കഴിഞ്ഞ ദിവസം ഉഗ്രശേഷിയുള്ള സ്റ്റീല്‍ബോംബ് കണ്ടെടുത്തിരുന്നു.









0 comments