ad
Deshabhimani

നിലവിലെ നിയന്ത്രണങ്ങള്‍ സുരക്ഷയെക്കരുതി; സന്നിധാനത്ത് പൂര്‍ണമായും സമാധാനം, സ്വാമിമാര്‍ മലചവിട്ടുക: മേല്‍ശാന്തിമാര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2018, 04:25 AM | 0 min read

ശബരിമല > ശബരിമലയിലേക്കുള്ള സ്വാമിമാര്‍ പതിവ് യാത്ര ഒഴിവാക്കരുതെന്നും സന്നിധാനം പൂര്‍ണമായും സമാധാനാന്തരീക്ഷത്തിലാണെന്നും ശബരിമല മാളികപ്പുറം മേല്‍ശാന്തിമാര്‍. ആദ്യഘട്ടത്തിലുണ്ടായിരുന്ന ആശങ്ക പൂര്‍ണമായും നീങ്ങി. അയ്യപ്പന്‍മാരുടെ ഒഴുക്ക് കൂടിയത് സ്വാമി വൈഭവമെന്ന് ശബരിമല മേല്‍ശാന്തി പറഞ്ഞു. ദര്‍ശനത്തിനും നെയ്യഭിഷേകമടക്കമുള്ള ചടങ്ങ് പൂര്‍ത്തീകരിക്കുന്നതിനും യാതൊരു തടസവുമില്ല.

നിലവിലെ നിയന്ത്രണങ്ങള്‍ സുരക്ഷയെക്കരുതിയെന്ന് മാത്രം കരുതുക. വ്യാജ പ്രചരണങ്ങള്‍ ശബരിമലയെ തകര്‍ക്കരുത്. കഴിഞ്ഞ ദിവസങ്ങളില്‍ മലയാളികള്‍  ഉള്‍പ്പെടെയുള്ളവര്‍ എത്തുന്നത് ശുഭസൂചനയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home