ad
Deshabhimani

നവംബർ ഒന്ന്‌ പൊലീസിനും ജന്മദിനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2018, 08:23 PM | 0 min read

തിരുവനന്തപുരം
ജന്മദിനം കെങ്കേമമായി ആഘോഷിക്കാൻ ഇനി കേരള പൊലീസും. നവംബർ ഒന്നിന‌് എസ‌്എപി ഗ്രൗണ്ടിൽ നടക്കുന്ന ജൻമദിനാഘോഷത്തിന‌് ആശംസയർപ്പിക്കാൻ  മുഖ്യമന്ത്രി പിണറായി വിജയനുമെത്തും. 16 പ്ലറ്റൂൺ അണിനിരക്കുന്ന ‘റൈസിങ‌് ഡേ പരേഡും’ നടക്കും. ആദ്യമായാണ‌് കേരള പൊലീസ‌്  ഇത്തരത്തിൽ ജന്മദിനം ആഘോഷിക്കുന്നത‌്. ഇനിമുതൽ എല്ലാ വർഷവും നവംബർ ഒന്നിന‌് റൈസിങ‌് ഡേ പരേഡ‌് നടത്താനും ആഭ്യന്തര വകുപ്പ‌് തീരുമാനിച്ചു.

തിരു–കൊച്ചി പൊലീസും മലബാർ പൊലീസും കേരള പിറവി ദിനമായ നവംബർ ഒന്നിനാണ‌് സംയോജിച്ച‌് കേരള പൊലീസ‌് ആയത‌്. രാജ്യത്ത‌് ഭൂരിപക്ഷം സംസ്ഥാനങ്ങ‌ളിലും പൊലീസ‌് രൂപീകരണ ദിനം ആഘോഷിക്കുന്നുണ്ട്‌.  

എസ‌്ഐഎസ‌്എഫ‌് ഒഴികെയുള്ള വിവിധ ബറ്റാലിയനുകൾ, വനിതാ ബറ്റാലിയൻ, സിവിൽ പൊലീസ‌്, റെയിൽവേ പൊലീസ‌്, എസ‌്സിആർബി, കോസ്റ്റൽ പൊലീസ‌്, ക്രൈംബ്രാഞ്ച‌്, ടെലികമ്യൂണിക്കേഷൻ എന്നീ വിഭാഗങ്ങൾ പരേഡിൽ അണിനിരക്കും. സിവിൽ പൊലീസിനുവേണ്ടി സിറ്റി പൊലീസാണ‌് അണിനിരക്കുക. കേരള പൊലീസിന്റെ അശ്വാരൂഢ സേനയും ബാൻഡ‌് സംഘവും അണിനിരക്കും.
 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home