ad
Deshabhimani

വിഐപികളെ ‘മോചിപ്പിച്ച‌്’ വനിതാ കമാന്റോകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2018, 06:42 PM | 0 min read


നിമിഷങ്ങൾക്കകമാണ‌്  ചീറിപ്പാഞ്ഞെത്തിയ മൂന്നുവാഹനങ്ങളിലായി വനിതാ കമാന്റോകൾ കെട്ടിടത്തിലേക്ക‌് കയറിയത‌്. അകത്ത‌് പൊരിഞ്ഞ പോരാട്ടം. വൈകിയില്ല, തീവ്രവാദികൾ ബന്ദിയാക്കിയ വിഐപികളേയുംകൊണ്ട‌് വനിതാ കമാന്റേകൾ പുറത്തേക്ക‌്. തീവ്രവാദികളെ കീഴ്പ്പെടുത്തുന്ന രംഗമാണ് കമാന്റോകൾ ആവിഷ്കരിച്ചത്.

പൊലീസ് അക്കാദമിയിൽ കമാന്റോകളടക്കമുള്ള വനിതാ പൊലീസുകാരുടെ പാസിങ‌് ഔട്ട‌് പരേഡിന്റെ ഭാഗമായി നടത്തിയതായിരുന്നു മാതൃകാ അഭ്യാസപ്രകടനം.

എകെ 47 ഉൾപ്പെടെ തോക്കുകളും പിസ്റ്റലുകളും അതിവേഗത്തിൽ കൈകാര്യം ചെയ്യുന്ന സ്ട്രിപ്പിങ് ആൻഡ് അസംബ്ലിങ്, തീവ്രവാദി അക്രമത്തെ നേരിടുന്നതിന്റെ നേർദൃശ്യങ്ങൾ കാഴ‌്ചക്കാരിൽ ആവേശം പകർന്നു. ഗറില്ലാ യുദ്ധമുറകൾ, ബസ് തട്ടിയെടുത്ത് യാത്രക്കാരെ ബന്ദിയാക്കുന്ന തീവ്രവാദികളെ കീഴ്പ്പെടുത്തൽ, കളരിപ്പയറ്റ് തുടങ്ങിയ കമാന്റോ ഓപ്പറേഷനുകളുടെ മാതൃകകളും ചൊവ്വാഴ്ച രാമവർമപുരം പൊലീസ് അക്കാദമി ഗ്രൗണ്ടിൽ വനിതാ കമാന്റോകൾ നടത്തി. മുഖ്യമന്ത്രിയും ഉന്നതപൊലീസുദ്യോഗസ്ഥരുമടക്കം  ആയിരങ്ങൾ  സാക്ഷിയായി.

കണ്ണുകെട്ടിയും അല്ലാതെയും എകെ 47, ഗ്ലോക്കർ പിസ്റ്റൽ, ഇൻസാസ് തോക്കുകൾ നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന പ്രദർശനം ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home