ad
Deshabhimani

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു; ഫിസിയോതെറാപ്പിസ്റ്റ് കുറ്റക്കാരനെന്ന് പോക്‌സോ കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 08:40 PM | 0 min read

തിരുവനന്തപുരം> ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചികിത്സക്കിടയില്‍ ലൈംഗികമായി പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റ് നെയ്യാറ്റിന്‍കര സ്വദേശി ഷിനോജ് കുറ്റക്കാരനെന്ന് തിരുവനന്തപുരം പോക്സോ കോടതി. ശിക്ഷ നാളെ പ്രഖ്യാപിക്കും.

ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ രക്ഷകര്‍ത്താക്കള്‍ തിരുവനന്തപുരത്തെ ഒരു പ്രമുഖ ആശുപത്രിയില്‍ ഫിസിയോതെറാപ്പിക്കായി കൊണ്ടുപോയിരുന്നു. അന്ന് അവിടെ ജോലി ചെയ്യുകയായിരുന്ന ഷിനോജ്, കുട്ടിയെ വീട്ടില്‍ ചെന്ന് ചികിത്സിക്കാന്‍ തയാറാണെന്നു പറയുകയും പിന്നീട് വീട്ടിലെത്തി ചികിത്സയെന്ന വ്യാജേന കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

കുട്ടിയുടെ സ്വഭാവത്തില്‍ സംശയം തോന്നിയ രക്ഷകര്‍ത്താക്കള്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പരസഹായം ഇല്ലാതെ എഴുന്നേറ്റു നടക്കാന്‍ സാധിക്കാത്ത കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home