Deshabhimani

ആനയെ കണ്ട് പേടിച്ച് വഴി തെറ്റി; കാണാതായ 3 പേരും സുരക്ഷിതരായി തിരിച്ചെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 09:27 AM | 0 min read

കോതമം​ഗലം > കുട്ടമ്പുഴ വനത്തിൽ കാണാത മൂന്നു സ്ത്രീകളും സുരക്ഷിതരായി തിരിച്ചെത്തി. ആനയെ കണ്ട് പേടിച്ചാണ്  വഴിതെറ്റിയതെന്ന് കാട്ടിൽ നിന്നും രക്ഷപ്പെട്ട സ്ത്രീകൾ. രാത്രി ഉറങ്ങിയില്ലെന്നും എഴുന്നേറ്റിരുന്ന് പ്രാർത്ഥിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. രാത്രി 2 മണിവരെ ചുറ്റിലും ആനയുണ്ടായിരുന്നുവെന്നും സ്ത്രീകൾ പറഞ്ഞു. പശുക്കളെ തേടി പോയ  മാളേക്കുടി മായ ജയൻ, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരാണ് കഴിഞ്ഞ ദിവസം കാട്ടിൽ അകപ്പെട്ടത്.

 



deshabhimani section

Related News

View More
0 comments
Sort by

Home