Deshabhimani

ആലപ്പുഴയിൽ വീട്ടമ്മയ്ക്ക് നേരെ കോടാലി കൊണ്ടുള്ള ആക്രമണം; പ്രതി പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 09:07 PM | 0 min read

ആലപ്പുഴ > ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മയ്ക്ക്  നേരെ മദ്യപന്റെ ആക്രമണം. ചുടുകാട്ടുപറമ്പ് കോളനിയിൽ രാജനാണ് ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ രാജനെ തൃക്കുന്നപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്നയാളാണ് പ്രതിയായ  രാജൻ. ആക്രമണ സമയത്തും ഇയാൾ മദ്യപിച്ചിരുന്നതായാണ് വിവരം.

ഇന്നലെ വീടിന് സമീപമുള്ള വഴിയിൽ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് രാജൻ കോടാലി കൊണ്ട് വീട്ടമ്മയെ ആക്രമിക്കുന്നത്. കോടാലി ഉപയോഗിച്ച് പല കുറി വെട്ടിയെങ്കിലും കോടാലിക്ക് മൂർച്ച ഇല്ലാത്തതുകൊണ്ടും പിടി ഉപയോഗിച്ച് വെട്ടിയതിനാലും വീട്ടമ്മയ്ക്ക് ഗുരുതര പരിക്കുകളില്ല. ആക്രമണത്തിന് പിന്നാലെ പ്രതിയെ സമീപവാസികൾ  കീഴ്പ്പെടുത്തി വീട്ടമ്മയെ രക്ഷപ്പെടുത്തുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home