ad
Deshabhimani

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 211 കോടി രൂപകൂടി അനുവദിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 11:11 AM | 0 min read

തിരുവനന്തപുരം > സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപകൂടി സർക്കാർ സഹായം അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജനറൽ പർപ്പസ്‌ ഫണ്ട്‌ (പൊതുആവശ്യ ഫണ്ട്‌) തുകയാണ്‌ അനുവദിച്ചത്‌.

ഗ്രാമ പഞ്ചായത്തുകൾക്ക്‌ 150 കോടി ലഭിക്കും. ജില്ലാ പഞ്ചായത്തുകൾക്ക്‌ ഏഴു കോടിയും ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 10 കോടിയും അനുവദിച്ചു. മുൻസിപ്പാലിറ്റികൾക്ക്‌ 26 കോടിയും കോർപറേഷനുകൾക്ക്‌ 18 കോടിയും വകയിരുത്തി. ഈ സാമ്പത്തിക വർഷം ഇതുവരെ 6250 കോടി രൂപയാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ സർക്കാർ കൈമാറിയത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home