കൊല്ലം ആയൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 02:06 PM | 0 min read

കൊല്ലം > കൊല്ലം ആയൂരിലെ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ചെറുവേക്കൽ സ്വദേശി എബിനാണ്(19) മരിച്ചത്. നിയന്ത്രണം വിട്ട സ്കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ആയൂർ കശുവണ്ടി ഫാക്ടറിക്ക് സമീപത്തായിരുന്നു അപകടം. കോട്ടാരക്കര ഭാ​ഗത്തേക്ക് പോകവേ എബിൻ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം തെറ്റി റോഡിലേക്ക് മറിയുകയായിരുന്നു. എതിർ ദിശയിൽ നിന്നെത്തിയ കാർ സ്കൂട്ടറിലിടിച്ചു. എബിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 



deshabhimani section

Related News

View More
0 comments
Sort by

Home