ad
Deshabhimani

എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് പറയാൻ കോൺഗ്രസിന്‌ ധൈര്യമുണ്ടോ: എം ബി രാജേഷ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 02:10 PM | 0 min read

പാലക്കാട്‌> എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയാൻ കോൺഗ്രസിന്‌ ധൈര്യമുണ്ടോയെന്ന്‌ മന്ത്രി എം ബി രാജേഷ്. എസ്ഡിപിഐ പിന്തുണ യുഡിഎഫിനാണെന്നത്‌ ഞെട്ടിക്കുന്നതാണ്‌. കോൺഗ്രസിലെ മതനിരപേക്ഷ വാദികൾക്ക് ഈ കൂട്ടുകെട്ട് അംഗീകരിക്കാനാവില്ല. പിന്തുണ സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് ഇനിയും ആളുകൾ പുറത്തുവരും. വലിയ പൊട്ടിത്തെറിയുണ്ടാകും.

പാലക്കാടിനെ കുരുതിക്കളമാക്കാൻ നോക്കിയവരാണ് എസ്ഡിപിഐയും ആർഎസ്എസും. രണ്ട് കൊലപാതകം നടത്തിയവരാണ്‌ അവർ. ആരുടെ തണലിലാണ് ഇവർ വളരുന്നതെന്ന് ഇപ്പോൾ വ്യക്തമായല്ലോ. എസ്ഡിപിഐ പിന്തുണ സ്വീകരിക്കേണ്ട അവസ്ഥയിലേക്ക് കോൺഗ്രസ്‌ എത്തി. എസ്‌ഡിപിഐ പിന്തുണവേണ്ടെന്ന്‌ ഞങ്ങൾ നേരത്തേ പറഞ്ഞിട്ടുണ്ടെന്നും രാജേഷ്‌ പറഞ്ഞു.

കോൺഗ്രസിൽ അഗ്നിപർവ്വതം പുകയുകയാണെന്ന് ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നു. അതു ശരിവെക്കുന്ന സംഭവങ്ങളാണ്‌ ദിവസവുമുണ്ടാകുന്നത്‌. കൂടുതൽ പേർ പുറത്തുവരുമെന്നും മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home