Deshabhimani

ചേലക്കരയിൽ 2.11 ലക്ഷം വോട്ടർമാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2024, 06:51 PM | 0 min read

ചേലക്കര
നിയമസഭാ മണ്ഡലത്തിലെ ആകെ വോട്ടർമാർ 2.11 ലക്ഷം കടന്നു. തെരഞ്ഞെടുപ്പ്‌ വിഭാഗത്തിലെ 29 വരെയുള്ള കണക്ക്‌ പ്രകാരം 2,11,211 വോട്ടാണുള്ളത്‌. ഇതിൽ പുരുഷന്മാർ 1,01,068, സ്‌ത്രീകൾ 1,10,140, ട്രാൻസ്‌ജെന്‍ഡർ മൂന്ന് പേരുമാണ്‌. ഇതിൽ 315 ജീവനക്കാരുടെ വോട്ടുണ്ട്‌.

പുതുതായി വോട്ടർമാരെ ചേർക്കാൻ ഒക്‌ടോബർ 15വരെയായിരുന്നു സമയം. അതുവരെ ലഭിച്ച അപേക്ഷകൾ 25നകം പരിശോധിച്ച്‌ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കണക്ക്‌ പ്രകാരം മണ്ഡലത്തിൽ 2,02,283 വോട്ടാണുള്ളത്‌. ഇതിൽ   97,303 പുരുഷന്മാരും 1,04,980 സ്ത്രീകളുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home