ad
Deshabhimani

മൃഗശാലയിൽ നിന്ന് പുറത്തുചാടിയ ഹനുമാൻ കുരങ്ങുകളിൽ രണ്ടെണ്ണത്തെ കൂട്ടിലെത്തിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 09:51 PM | 0 min read

തിരുവനന്തപുരം  > മൃഗശാലയിലെ കൂട്ടിൽനിന്ന്‌ പുറത്തുചാടിയ മൂന്ന്‌ ഹനുമാൻകുരങ്ങുകളിൽ രണ്ടെണ്ണത്തിനെ തിരികെ കൂട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് പാർപ്പിച്ചിരുന്ന കൂട്ടിൽ നിന്നും ഇവ പുറത്തു ചാടിയത്. ശേഷം മൃ​ഗശാല വളപ്പിൽതന്നെയുള്ള മരങ്ങളിൽ ഇരിക്കുകയായിരുന്നു. കുരങ്ങുകൾ ഇരുന്ന മരത്തിനു കീഴെ അധികൃതർ ഭക്ഷണം വച്ചിരുന്നു. ഇത് കഴിക്കാനായി ഇറങ്ങിയപ്പോഴാണ് ഒന്നിനെ പിടികൂടിയത്. മറ്റൊരു കുരങ്ങിനെ മൃഗശാലയിലെ ജീവനക്കാർ സാഹസികമായി മരത്തിൽ കയറി പിടികൂടുകയായിരുന്നു. മൂന്നാമത്തെ കുരങ്ങ് ഉയരമുള്ള മരക്കൊമ്പിൽത്തന്നെ ഇരിക്കുകയാണ്. കുരങ്ങുകൾ പുറത്തേക്ക് പോകാൻ സാധ്യതയുള്ളതിനാൽ ഇന്ന് മൃ​ഗശാലയിലേക്കുള്ള സന്ദർശനം നിരോധിച്ചിരുന്നു.

തുറന്നകൂട്ടിൽ തന്നെയാണ്‌ കുരങ്ങുകളെ പാർപ്പിച്ചിരിക്കുന്നത്‌. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്ന് കൊണ്ടുവന്ന രണ്ട്‌ കുരങ്ങും ഹരിയാനയിലെ റോത്തക്ക് മൃഗശാലയിൽനിന്ന് എത്തിച്ച ഒരു കുരങ്ങുമാണ്‌ തിങ്കളാഴ്‌ച പുറത്തുചാടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home