ad
Deshabhimani

എം എം ലോറൻസിന്റെ വീട്‌ 
എം വി ഗോവിന്ദൻ സന്ദർശിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 27, 2024, 01:22 AM | 0 min read


കൊച്ചി
അന്തരിച്ച മുതിർന്ന സിപിഐ എം നേതാവ്‌ എം എം ലോറൻസിന്റെ വീട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിച്ചു. ഭാര്യ പി കെ ശ്യാമളയ്‌ക്കൊപ്പം വ്യാഴം പകൽ 12.15ഓടെയാണ്‌ അദ്ദേഹം എത്തിയത്‌.

ലോറൻസിന്റെ മകൻ അഡ്വ. എം എൽ സജീവൻ, ഭാര്യ മേബിൾ മെൻഡസ്‌ എന്നിവരെ എം വി ഗോവിന്ദൻ അനുശോചനം അറിയിച്ചു. ചെറുപ്പംമുതൽ അടുത്തറിഞ്ഞ നേതാവായിരുന്നു എം എം ലോറൻസെന്ന് എം വി ഗോവിന്ദൻ  പറഞ്ഞു. ലോറൻസിന്റെ മറ്റ്‌ ബന്ധുക്കളെയും അദ്ദേഹം ആശ്വസിപ്പിച്ചു.  സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനനും ഒപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home