ad
Deshabhimani

ബലാത്സംഗക്കേസ് ; ഇടവേള ബാബുവിനെ അറസ്റ്റുചെയ്‌ത്‌ വിട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2024, 01:03 PM | 0 min read


കൊച്ചി-
നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും ‘അമ്മ' മുൻ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷകസംഘം അറസ്റ്റ്‌ ചെയ്തു.  മൂന്നുമണിക്കൂർ ചോദ്യംചെയ്‌ത ശേഷമായിരുന്നു അറസ്റ്റ്. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ്‌ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ വൈദ്യപരിശോധനയ്‌ക്കുശേഷം വിട്ടയച്ചു.

കൊച്ചിയിലെ തീരദേശ പൊലീസ്‌ ആസ്ഥാനത്ത്‌ ബുധൻ രാവിലെ പത്തിനാണ്‌ ഇടവേള ബാബു ഹാജരായത്‌. പകൽ ഒന്നോടെയായിരുന്നു അറസ്റ്റ്. ആലുവ സ്വദേശിയായ നടിയാണ് ഇടവേള ബാബുവിനെതിരെ പരാതി നൽകിയത്‌. അമ്മ സംഘടനയിൽ അംഗത്വം ലഭിക്കാൻ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോം പൂരിപ്പിക്കാൻ ഫ്ലാറ്റിലേക്ക് ക്ഷണിച്ചെന്നും അവിടെ എത്തിയപ്പോൾ മോശമായി പെരുമാറിയെന്നുമായിരുന്നു പരാതി. ബലാത്സംഗം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ്‌ എറണാകുളം സെൻട്രൽ പൊലീസ്‌ ചുമത്തിയത്‌. കേസ്‌ പിന്നീട്‌ പ്രത്യേക അന്വേഷക സംഘത്തിന്‌ കൈമാറുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home