ad
Deshabhimani

ലൈംഗികാതിക്രമ കേസ്: വി കെ പ്രകാശിന് മുൻകൂർ ജാമ്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2024, 04:40 PM | 0 min read

കൊച്ചി > ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ വി കെ പ്രകാശിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവ​​ദിച്ചു. യുവകഥാകൃത്തിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വി കെ പ്രകാശിന് മുൻകൂർ ജാമ്യം ലഭിച്ചത്. രണ്ട് ലക്ഷം രൂപയുടെ ബോണ്ട് വ്യവസ്തയിലാണ് ജാമ്യം അനുവദിച്ചത്.

അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് വി കെ പ്രകാശിന് കോടതി നിർദേശം നൽകി. അറസ്റ്റ് രേഖപ്പെടുത്തുന്ന പക്ഷം ജാമ്യത്തിൽ വിടണമെന്ന് കോടതി അറിയിച്ചു. വി കെ പ്രകാശിന് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലാത്തതിനാലാണ് ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി.

സിനിമയുടെ കഥ പറയാൻ ഹോട്ടൽ മുറിയിലെത്തിയപ്പോൾ സംവിധായകൻ ഉപദ്രവിച്ചെന്നാണ് യുവകഥാകൃത്ത് പരാതി നൽകിയത്. കഥ പറഞ്ഞ് പകുതിയായപ്പോൾ മദ്യം വാ​ഗ്ദാനം ചെയ്തു; നിരസിച്ചപ്പോൾ ഒരു രം​ഗം അഭിനയിക്കാൻ നിർബന്ധിച്ചു. തുടർന്ന് ചുംബിക്കാനും കിടക്കയിലേക്ക് തള്ളിയിടാനും ശ്രമിച്ചതായും യുവതി ആരോപിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home