ad
Deshabhimani

സിനിമാ മേഖലയിലെ വെളിപ്പെടുത്തലിൽ നടപടികൾ ആരംഭിച്ചു; തുടരന്വേഷണത്തിന് രൂപം നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 02:14 PM | 0 min read

തിരുവനന്തപുര> ജസ്റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിനുപിന്നാലെ ഉയർന്ന വെളിപ്പെടുത്തലും ആരോപണങ്ങളും അന്വേഷിക്കുന്നകിന് രൂപം നൽകിയ പ്രത്യേക അന്വേഷണസംഘം തുടരന്വേഷണത്തിന് രൂപം നൽകി. ഇന്ന് പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അധ്യക്ഷത വഹിച്ചു.

പ്രധാനപ്പെട്ട എല്ലാ കേസുകളും മുതിർന്ന വനിതാ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അന്വേഷണസംഘത്തിൽ കൂടുതൽ വനിതാ ഓഫീസർമാരെ ഉൾപ്പെടുത്തി. ഇതുമായിബന്ധപ്പെട്ട് ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ കേസുകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ നിർദ്ദേശം നൽകി. പ്രത്യേക അന്വേഷണ സംഘത്തിലെ ഓഫീസർമാരെ കൂടാതെ മറ്റ് മുതിർന്ന ഐപിഎസ് ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.
 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home