Deshabhimani

വി കെ പ്രകാശിനെതിരെ ലൈം​ഗിക ആരോപണവുമായി യുവ കഥാകാരി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 09:34 PM | 0 min read

കൊച്ചി  > ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി സംവിധായകൻ വി കെ പ്രകാശ് ലൈംഗികമായി ഉപദ്രവിച്ചെന്ന് യുവ കഥാകാരി. സിനിമയുടെ കഥ പറയാൻ ഹോട്ടൽ മുറിയിലെത്തിയപ്പോഴാണ് ലൈം​ഗികാതിക്രമമുണ്ടായതെന്ന് യുവതി പറഞ്ഞു.

കഥ പറഞ്ഞ് പകുതിയായപ്പോൾ മദ്യം വാ​ഗ്ദാനം ചെയ്തു; നിരസിച്ചപ്പോൾ ഒരു രം​ഗം അഭിനയിക്കാൻ നിർബന്ധിച്ചു. തുടർന്ന് ചുംബിക്കാനും കിടക്കയിലേക്ക് തള്ളിയിടാനും ശ്രമിച്ചതായും യുവതി ആരോപിച്ചു.

അതിക്രമം പുറത്തുപറയാതിരിക്കാന്‍ മറ്റൊരാളുടെ അക്കൗണ്ടിൽ നിന്നും വി കെ പ്രകാശ് 10,000രൂപ അയച്ചുവെന്നും യുവതി പറഞ്ഞു. 



deshabhimani section

Related News

View More
0 comments
Sort by

Home