ad
Deshabhimani

സംവിധായകൻ രാജസേനൻ ബിജെപി വിടുന്നു; സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 03, 2023, 01:01 PM | 0 min read

തിരുവനന്തപുരം > സിനിമാ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനൻ രാജിവച്ച് സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ജനങ്ങൾക്ക് വേണ്ടി ബിജെപി ഒന്നും ചെയ്‌തില്ലെന്നും കടുത്ത അവഗണനയാണ് നേതാക്കളിൽ നിന്നും നേരിട്ടതെന്നും രാജസേനൻ പറഞ്ഞു.

കലാരംഗത്തും സാമൂഹിക രംഗത്തും നന്നായി പ്രവർത്തിക്കാൻ കഴിയുന്നത് സിപിഐ എമ്മിൽ നിന്നുകൊണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്‌ച സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി രാജസേനൻ കൂടിക്കാഴ്‌ച നടത്തി. ബിജെപി നേതൃത്വത്തിന് ഉടൻ രാജിക്കത്ത് കൈമാറുമെന്ന് രാജസേനൻ പറഞ്ഞു. 2016-ൽ അരുവിക്കര നിയോജകമണ്ഡലം ബിജെപി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home