ad
Deshabhimani

ബൈക്കിൽ സ്കൂളിലേക്ക് പോകവേ മരക്കൊമ്പ് പൊട്ടിവീണ് അധ്യാപകൻ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 02, 2023, 12:43 PM | 0 min read

കോഴിക്കോട് > കോഴിക്കോട് നന്മണ്ടയിൽ മരം മുറിഞ്ഞ് വീണുണ്ടായ അപകടത്തിൽ അധ്യാപകൻ മരിച്ചു. ഉള്ള്യേരി എയുപി സ്‌കൂൾ അധ്യാപകൻ മടവൂർ പുതുക്കുടി മുഹമ്മദ് ശരീഫാണ് (38) മരിച്ചത്. ചൊവ്വാഴ്‌ച രാവിലെ 9.15 ഓടെയാണ് സംഭവം.

സ്‌കൂളിലേക്കുള്ള യാത്രക്കിടെ നന്മണ്ട അമ്പലപ്പൊയിലിൽ വെച്ച് ശരീഫ് ഓടിച്ച ബൈക്കിലേക്ക് റോഡരികിലുള്ള മരക്കൊമ്പ് പൊട്ടിവീഴുകയായിരുന്നു. മരക്കൊമ്പ് വീണപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു. മരിച്ച ശരീഫിന് ഭാര്യയും മൂന്നു കുട്ടികളുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home