ad
Deshabhimani

ജില്ലാ പൊലീസ് ഓഫീസ് 
ചാമ്പ്യൻമാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2024, 12:58 AM | 0 min read

തേഞ്ഞിപ്പലം 
ജില്ലാ പൊലീസ് കായികമേളയിൽ മലപ്പുറം ജില്ലാ പൊലീസ് ഓഫീസ് ഓവറോൾ ചാമ്പ്യൻമാരായി. 62 പോയിന്റ്‌ നേടിയാണ് കിരീടം ചൂടിയത്. 46 പോയിന്റോടെ മലപ്പുറം സബ്‌ ഡിവിഷൻ രണ്ടും 36 പോയിന്റുമായി ജില്ലാ ഹെഡ് ക്വാർട്ടേഴ്സ്‌ മൂന്നും സ്ഥാനംനേടി.
അത്‌ലറ്റിക്‌സിൽ 20 പോയിന്റും ഗെയിംസിൽ 42 പോയിന്റും ജില്ലാ പൊലീസ് ഓഫീസ് കരസ്ഥമാക്കി. അത്‌ലറ്റിക്‌സിൽ 30ഉം ഗെയിംസിൽ 16ഉം പോയിന്റാണ്‌ മലപ്പുറം ഡിവിഷനുള്ളത്. മൂന്നാമതെത്തിയ ജില്ല ഹെഡ് ക്വാർട്ടേഴ്സ് അത്‌ലറ്റിക്‌സിൽ 10 പോയിന്റും ഗെയിംസിൽ 26 പോയിന്റും നേടി. 
പുരുഷ വിഭാഗത്തിൽ താനൂർ സബ്‌ ഡിവിഷനിലെ സി വി അബ്ദുൾ നൗഫൽ വ്യക്തിഗത ചാമ്പ്യനായി. വനിതാ വിഭാഗത്തിൽ മലപ്പുറം സബ്‌ ഡിവിഷനിലെ കെ സി സിനിമോളും ജില്ലാ പൊലീസ് ഓഫീസിലെ രാഗിയും വ്യക്തിഗത ചാമ്പ്യൻപട്ടം പങ്കിട്ടു. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് ട്രോഫി സമ്മാനിച്ചു.


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home