യുവതിയുടെ നഗ്ന വീഡിയോ പ്രചരിപ്പിച്ച സഹോദരങ്ങൾ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 11:53 PM | 0 min read

 

എടക്കര
യുവതിയുടെ നഗ്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സഹോദരങ്ങൾ പിടിയിൽ.  കാളികാവ് അഞ്ചച്ചവിടി സ്വദേശികളും ഇരട്ടകളുമായ കാണാന്‍ചേരി  ഹുസൈന്‍ (21), ഹസൈനാർ (21) എന്നിവരെയാണ്‌ എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ചിലാണ്‌ കേസിനാസ്‌പദമായ സംഭവം. പ്രതികള്‍ ചന്തക്കുന്നില്‍ വാടകയ്ക്ക് താമസിച്ച് കൊണ്ടിരിക്കെയാണ്‌ പരാതിക്കാരിയെ പരിചയപ്പെടുന്നത്. തുടർന്ന് സ്നേഹംനടിച്ച്‌ പരാതിക്കാരിയെ പ്രലോഭിപ്പിച്ച്‌ വീഡിയോ കോൾവഴി നഗ്നത പകർത്തി. പ്രതികളിലൊരാളെ വിവാഹംകഴിച്ചില്ലെങ്കിൽ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും വീഡിയോ അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തുകയുംചെയ്‌തു. തുടര്‍ന്ന് ആഗസ്തില്‍ സമൂഹമാധ്യമങ്ങൾവഴി വീഡിയോ പ്രചരിപ്പിച്ചു. എടക്കര പൊലീസ് ഇൻസ്പെക്ടർ എൻ ബി ഷൈജു, എഎസ്ഐ ഷാജഹാന്‍,  സീനിയർ സിവിൽ പൊലീസ് ഓഫീസർ സാബിര്‍ അലി,  അരുണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌  പ്രതികളെ പിടികൂടിയത്.


deshabhimani section

Related News

View More
0 comments
Sort by

Home