ad
Deshabhimani

പയ്യനാട് ഐ ലീഗ് ആരവം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2024, 01:32 AM | 0 min read

മലപ്പുറം
മലപ്പുറത്തിന്റെ മണ്ണിൽ ഫുട്ബോൾ ആവേശം അവസാനിക്കുന്നില്ല. മഞ്ചേരി പയ്യനാട് സ്റ്റേഡിയം ഐ ലീഗ് ഫുട്ബോളിനും വേദിയാകും. ലീഗിൽ കേരളത്തിൽനിന്നുള്ള ഏക ടീമായ ഗോകുലം കേരള എഫ്സിയുടെ ഹോം ഗ്രൗണ്ടാണ് പയ്യനാട്. ഗോകുലത്തിന്റെ 11 കളി ഇവിടെയുണ്ടാകും. 2022ലും ഗോകുലത്തിന്റെ ഹോംമാച്ചുകൾ മഞ്ചേരിയിൽ നടന്നിരുന്നു.
നിലവിൽ സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ മലപ്പുറം എഫ്സിയുടെയും തൃശൂർ മാജിക് എഫ്സിയുടെയും ഹോം ഗ്രൗണ്ടാണ് പയ്യനാട്. നവംബർ 22ന് ഐ ലീഗ് മത്സരങ്ങൾ തുടങ്ങും. ഡിസംബർ മൂന്നിന് ഐസ്വാൾ എഫ്സിയും ഗോകുലം എഫ്സിയും തമ്മിലാണ് പയ്യനാട്ടെ ആദ്യമത്സരം. അവസാനത്തെ രണ്ടെണ്ണമൊഴികെ ഒമ്പത് മത്സരങ്ങളുടെ ഫിക്സ്ചര്‍ തീരുമാനമായി.
പയ്യനാട് സ്റ്റേഡിയത്തിലെ മത്സരങ്ങൾ
(തീയതി, ​ഗോകുലത്തിന്റെ 
എതിർടീം  ക്രമത്തിൽ)
ഡിസംബർ 3: ഐസ്വാൾ എഫ്സി
ഡിസംബർ 7: ചർച്ചിൽ ബ്രദേഴ്സ്
ജനുവരി 17: പഞ്ചാബ് നംഥാരി 
സ്പോർട്സ്
ജനുവരി 24: ഇന്റർ കാശി
ജനുവരി 29: ബം​ഗളൂരു സ്പോട്ടിങ് 
ക്ലബ്
ഫെബ്രുവരി 12: റിയൽ കശ്മീർ എഫ്സി
ഫെബ്രുവരി 17: ഡൽഹി എഫ്സി
മാർച്ച് 3: ഷില്ലോങ് ലജോങ് എഫ്സി
മാർച്ച് 6: രാജസ്ഥാൻ യുണൈറ്റഡ് എഫ്സി 


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home